Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closed

Kannur

ചെ​മ്പേ​രി​യി​ൽ ഇ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ചെ​മ്പേ​രി: തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​റി​ടി​ച്ച് മ​രി​ച്ച ചെ​മ്പേ​രി​യി​ലെ വ​സ്ത്ര വ്യാ​പാ​രി ക​ല്ലൂ​ർ​ക്ക​ണ്ട​ത്തി​ൽ ചെ​റി​യാ​ന് (70) ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കൂ​ട്ട​ക്ക​ള​ത്തെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വ​യ്ക്കു​ന്ന​താ​ണ്.

Kerala

അ​റ്റ​കു​റ്റ​പ്പ​ണി: ചാ​ല​ക്കു​ടി പാ​ലം 25 മു​ത​ൽ അ​ട​യ്ക്കും  

തൃ​ശൂ​ർ : ദേ​ശീ​യ​പാ​ത 544 ലെ ​ചാ​ല​ക്കു​ടി പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 25 മു​ത​ൽ അ​ട​ച്ചി​ടും. ചാ​ല​ക്കു​ടി​പ്പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള ര​ണ്ടു പാ​ല​ങ്ങ​ളി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പ​ഴ​യ​പാ​ല​മാ​ണ് അ​റ്റ​കു​റ്റപ്പ​ണി​ക്കു​വേ​ണ്ടി അ​ട​യ്ക്കു​ന്ന​ത്.

ഈ ​പാ​ല​ത്തി​ലൂ​ടെ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തൃ​ശൂ​ർ-​എ​റ​ണാ​കു​ളം ഭാ​ഗ​ത്തെ പാ​ല​ത്തി​ലൂ​ടെ ര​ണ്ടു​വ​രി​യാ​യി ക​ട​ത്തി​വി​ടും. ഇ​തി​നു​വേ​ണ്ടി പാ​ല​ത്തി​ന്‍റെ തെ​ക്കു വ​ട​ക്കു​ഭാ​ഗ​ങ്ങ​ളി​ലാ​യി വാ​ഹ​ന​ങ്ങ​ൾ​ക്കു ട്രാ​ക്ക് മാ​റാ​ൻ മീ​ഡി​യ​ൻ പൊ​ളി​ച്ചു​മാ​റ്റി കോ​ൺ​ക്രീ​റ്റിം​ഗും ടാ​റിം​ഗും ന​ട​ത്തി.

കൊ​ര​ട്ടി​യി​ൽ മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​വും മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര, പേ​രാ​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​നി​ർ​മാ​ണ​വും ന​ട​ക്കു​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സം നി​ല​വി​ലു​ണ്ട്. പാ​ലം​പ​ണി കൂ​ടി​യാ​കു​മ്പോ​ൾ ഗ​താ​ഗ​ത​പ്ര​ശ്നം രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​നു ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി. പാ​ലം ര​ണ്ടാം​ത​വ​ണ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​വേ​ണ്ടി അ​ട​ച്ചി​ടു​ന്ന​ത്. ഇ​തി​നു​മുമ്പ് 1997ലാ​ണ് അ​ട​ച്ചി​ട്ട​ത്.

Kerala

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും. ജി​ല്ല​യി​ൽ കോ​ഴി വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​നം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്ത​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ജി​ല്ല​യി​ൽ താ​റാ​വി​ൽ മാ​ത്ര​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ വ​ര​വാ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​റി​യി​ക്ക​ണം. ഇ​ത്ത​രം പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഇ​ട​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്.

Kerala

എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി, ഫോ​ൺ സ്വി​ച്ച് ഓ​ഫ് ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​മൊ​ന്നു​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ര​ണ​മാ​യി ​വ​​ന്ന​ത്. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

യുവതി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ ശ​ബ്‌​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ മൂ​ന്നാം​ക​ക്ഷി​ക​ളു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ഇ​ര​യു​ടെ പ​രാ​തി ല​ഭി​ച്ച​തോ​ടെ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും ഉ​ട​നു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

പു​ലി ഭീ​തി; അ​ട്ട​പ്പാ​ടി​യി​ൽ സ്കൂ​ളി​ന് അ​വ​ധി

അ​ട്ട​പ്പാ​ടി: സ്കൂ​ൾ പ​രി​സ​ര​ത്ത് പു​ലി​യെ​ത്തി​യ​തി​നാ​ൽ അ​ട്ട​പ്പാ​ടി മു​ള്ളി ട്രൈ​ബ​ൽ ജി​എ​ൽ​പി​എ​സി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളി​നു സ​മീ​പ​ത്ത് പു​ലി​യെ​ത്തി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടു​ദി​വ​സ​മാ​യി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന നാ​യ​യെ ക​ഴി​ഞ്ഞ ദി​വ​സം പു​ലി പി​ടി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും കൂ‌​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ വാ​ക്കോ​ട​ൻ അം​ബി​ക​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി എ​ത്തി​യ വി​വ​രം അ​റി​ഞ്ഞ​ത്.

Latest News

Corehub Up